തിരുവനന്തപുരം•സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചതായി മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് നല്‍കിയ പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹറ നിര്‍ദ്ദേശിച്ചു.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയ്ക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Post Your Comments