ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന് തുറന്ന് പറഞ്ഞ് മുതിര്‍ന്ന നേതാവ് എസ്എം കൃഷ്ണ. മന്‍മോഹന്‍ സിംഗ് ഭരണത്തില്‍ രാഹുലിനായിരുന്നു മുഴുവന്‍ അധികാരമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്‍റെ ഇത്തരത്തിലുളള ഇടപെടല്‍ തന്നെ അസ്വസ്ഥനാക്കിയതായും സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് താന്‍ രാജി വെച്ചതെന്നും എസ്എം കൃഷ്ണ വെളിപ്പെടുത്തി.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സഖ്യകക്ഷികളുടെമേല്‍ യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. ഇതാണ്, 2 ജി സ്പെക്‌ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരി അഴിമതി തുടങ്ങിയവയിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു .
രാജ്യം അഴിമതിമുക്തമാക്കുന്നതിനായി നരേന്ദ്രമോദി സര്‍ക്കാര്‍ ഇനിയും ഭരണത്തില്‍ ഇരിക്കേണ്ടതുണ്ടെന്നും അതിനായി ഇനിയും പ്രധാനമന്ത്രി മോദിയെ അധികാരത്തില്‍ കൊണ്ട് വരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
. 2017ലാണ് എസ്‌എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നത്.
Post Your Comments