കോഴഞ്ചേരി : നൂറ്റിഇരുപത്തിനാലാമത് മാരാമണ്‍ കൺവെൻഷന് ഇന്ന് തുടക്കം. പമ്പാതീരത്ത് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ . ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമത്തിന് തുടക്കമാകുന്നത്. മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്ക് പ്രത്യേക പരിഗണ ഇക്കുറി കൺവെൻഷന് നൽകുന്നുണ്ട്.
സ്ത്രീകൾക്കുകൂടി പങ്കെടുക്കാവുന്ന രീതിയിൽ വൈകിട്ട് 6 :30 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കോഴഞ്ചേരി പാലത്തിനുതാഴെ പമ്പാ മണപ്പുറത്ത് കണ്‍വെന്‍ഷന്‍ നഗറിലെ ഒരുക്കങ്ങള്‍ പൂർത്തിയായി കഴിഞ്ഞു. കണ്‍വെന്‍ഷന്‍ നഗറിലേക്കുള്ള താല്‍ക്കാലിക പാലങ്ങളുടെ നിര്‍മാണം നേരത്തേതന്നെ പൂര്‍ത്തിയായിരുന്നു. ദൈവശാസ്ത്ര പണ്ഡിതരും, പ്രസിദ്ധ സുവിശേഷ പ്രസംഗകരും പ്രഭാഷണം നടത്തും. പതിവില്‍നിന്ന് വ്യത്യസ്തമായി രാത്രിയിലെ സെഷനുകള്‍ ഇത്തവണ ഉണ്ടാകില്ല.
Post Your Comments