ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ക്കായി പുതിയ ഫീച്ചര്‍ എത്തുന്നു. അഡ്മിനുകള്‍ക്ക് വളരെ എളുപ്പത്തില്‍ പോസ്റ്റ് ചെയ്യാനും. ഗ്രൂപ്പുകളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സാധിക്കുന്ന പോസ്റ്റ് ഫോര്‍മാറ്റിങ് രീതിയാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുക. ഗ്രൂപ്പിലെ നിയമം ലംഘിക്കുന്ന അംഗത്തെ തിരിച്ചറിയാനും, അഡ്മിന് പ്രവര്‍ത്തന ലോഗില്‍ തീയതി പ്രകാരം ഫില്‍ട്ടര്‍ ചെയ്യാനും മെമ്പര്‍ഷിപ്പ് അപേക്ഷകള്‍ പേര് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനുമുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഗ്രൂപ്പിലെ അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള മെന്റര്‍ഷിപ് സൗകര്യവും അധികം വൈകാതെ ഫെയ്‌സ്ബുക്ക് ലഭ്യമാക്കും. അടുത്ത ഏതാനും മാസത്തിനുള്ളില്‍തന്നെ മെന്റര്‍ഷിപ് എല്ലാം ഗ്രൂപ്പുകള്‍ക്കും ലഭിക്കും. നോര്‍ത്ത് ആന്റ് സൗത്ത് അമേരിക്കയിലുള്ളവര്‍ക്കായിരിക്കും ആദ്യം ലഭിക്കുക എന്നാണ് റിപ്പോർട്ട്.
Post Your Comments