കോട്ടക്കല്‍: മാതാവിനെ ശുശ്രൂഷിക്കാന്‍ അവധിയെടുത്ത് നാട്ടിലെത്തിയ കോട്ടക്കല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടക്കല്‍ ചങ്കുവെട്ടികുണ്ട് മാങ്ങാട്ടില്‍ ഏനിഹാജിയുടെയും ആയിഷയുടെയും മകന് അബ്ദുല്‍ കരീം (52) ആണ് മരിച്ചത്. മൂന്നു മാസം മൂന്‍പാണ് ഇദ്ദേഹം നാട്ടിലെത്തിയത്. 26 വര്‍ഷമായി ഷാർജയിലെ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: നവാസ്, നഷ്വ. സഹോദരിമാര്‍: ഫാത്തിമ, സായിദ, കദീജ, സാബിറ.
Post Your Comments