ഇടുക്കി : മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കളക്ടർ രേണുരാജിന് ബോധമില്ലെന്ന് എം എല്‍ എ രാജേന്ദ്രൻ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എം എം മണി. ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നുന്ന നിലപാട് സ്വീകരിക്കുന്നു.ഇതാണ് മൂന്നാർ സംഭവത്തിലെ പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംഭവത്തിൽ എസ് രാജേന്ദ്രനില്‍ നിന്നും വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ അറിയിച്ചു. തെറ്റായ പരാമര്‍ശം പാര്‍ട്ടി അംഗീകരിക്കില്ലെന്നും എം.എല്‍.എയോട് മോശമായാണോ പെരുമാറിയതെന്ന് നേതൃത്വം പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
സംസ്കാരത്തിന് യോജിക്കാത്ത തരത്തിൽ സംസാരിക്കുന്ന എം എല്‍ എയെ പാർട്ടി നിയന്ത്രിക്കണമെന്നും പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ പറഞ്ഞു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സ്ബ് കളക്ടറെ അധിക്ഷേപിച്ച് എസ്.രാജേന്ദ്രന്‍ എം.എല്‍.എ രംഗത്തെത്തിയത്.
Post Your Comments