തിരുവനന്തപുരം : സിപിഎം തയ്യാറായാൽ കേരളത്തിൽ സഹകരിക്കാമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ട അവസ്ഥയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നോയെന്ന് എം എ ബേബി ചോദിച്ചു.
കോണ്‍ഗ്രസ് അത്രയ്ക്ക് ക്ഷീണിച്ചോ എന്ന് തനിക്കറിയില്ല. സിപിഎം സിപിഎമ്മിനും എല്‍ഡിഎഫിനും എതിരായി നല്ല നിലയില്‍ ഒരു മത്സരം കാഴ്ചവയ്ക്കാനുള്ള ശേഷി ഇപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിനുണ്ട് എന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ആയാലും കേരളത്തില്‍ ആയാലും കോണ്‍ഗ്രസുമായി ഒരു സഖ്യവും ഉണ്ടാകില്ലെന്നും എം എ ബേബി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നയങ്ങളെ കൂടി എതിര്‍ക്കാന്‍ ആണ് സിപിഎമ്മിന്‍റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം ആയുധം താഴെ വെക്കുകയാണെങ്കിൽ കോൺഗ്രസ് കേരളത്തിൽ സഹകരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. ബിജെപിക്കെതിരെ ഒരു വിമർശനവും പിണറായി വിജയൻ നടത്താത്തത് ഭയമുള്ളത് കൊണ്ടാണെന്നും അക്രമം അവസാനിപ്പിക്കാൻ സിപിഎം തയ്യാറാകണമെന്നും അതിനായി ഈ നിലപാട് ഒരു ഉപാധിയാണ് മുന്നോട്ട് വക്കുന്നതെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞിരുന്നു.
Post Your Comments