NewsIndia

ലോക്‌സഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-ബിജെപി പോര് സോഷ്യല്‍ മീഡിയയില്‍ ശക്തം

 

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം കടന്നാക്രമിച്ച് കോണ്‍ഗ്രസും ബി ജെ പി പോര്. സിനിമാഗാനങ്ങളുടെ പാരഡി മുതല്‍ ക്രോസ്വേഡ് പസില്‍ വരെ എതിരാളിക്കെതിരെ ഇരുപാര്‍ട്ടികള്‍ പ്രയോഗിക്കുന്നുണ്ട്.

രണ്‍വീര്‍ സിങ് നായകനാകുന്ന ബോളിവുഡ് ചിത്രം ഗലി ബോയിയിലെ ‘ആസാദി’ എന്ന ഗാനത്തിന്റെ പാരഡിയിലൂടെ കോണ്‍ഗ്രസിനെ കഴിഞ്ഞദിവസം ബി ജെ പി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിനു നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ചിട്ടുള്ള പത്രവാര്‍ത്തകളും മറ്റും ഉള്‍പ്പെടുത്തിയാണ് ബി ജെ പി ‘ആസാദി ഗാനം’ പുറത്തിറക്കിയിരിക്കുന്നത്.

റോബര്‍ട്ട് വദ്രയ്ക്കെതിരെയുള്ള ആരോപണവും രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടികളിലെ ചിത്രവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ‘കോണ്‍ഗ്രസ് സേ ആസാദി'(കോണ്‍ഗ്രസില്‍നിന്ന് മോചനം) എന്ന പേരിലാണ് ഗാനം. ഫെബ്രുവരി എട്ട് രാവിലെ 10.37നാണ് ബി ജെ പി പാട്ടു പുറത്തുവിട്ടത് തൊട്ടുപിന്നാലെ മറുപടിഗാനവുമായി കോണ്‍ഗ്രസുമെത്തി. കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി എട്ട് രാവിലെ 11.08ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് ആസാദി ഗാനത്തെ രംഗത്തിറക്കിയിരിക്കുന്നത്. മുകേഷ് അംബാനിക്കും അനില്‍ അംബാനിക്കും നീരവ് മോദിക്കും ഒപ്പം മോദി നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടുണ്ട്. ചൗക്കീദാര്‍ ചോര്‍ ഹേ(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യവും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button