Latest NewsCricketSports

കൂറ്റന്‍ സ്‌കോറുമായി ന്യൂസിലാന്റ്; ഇന്ത്യക്ക് 213 റണ്‍സ് വിജയലക്ഷ്യം

ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റിന് ഹാമില്‍ട്ടണ്‍ ടി20യില്‍ കൂറ്റന്‍സ്‌കോര്‍. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ന്യൂസിലന്റ് 213 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത്. 72 റണ്‍ നേടിയ കോളിന്‍ മണ്‍റോയാണ് കിവീസ് നിരയില്‍ തിളങ്ങിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരം ജയിക്കുന്നവര്‍ക്കായിരിക്കും ടി20 പരമ്പര.
സ്‌കോര്‍ – ന്യൂസിലന്റ് 212/4(20 ഓ.)

ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ന്യൂസിലന്റിന് മികച്ച തുടക്കമാണ് ഓപണര്‍മാരായ സെയ്ഫെര്‍ട്ടും കോളിന്‍ മണ്‍റോയും നടത്തിയത്. പേസര്‍മാര്‍ എറിഞ്ഞ ആദ്യ ഏഴ് ഓവറുകളില്‍ നിന്നും 79 റണ്‍സാണ് കിവീസ് ഓപണര്‍മാര്‍ അടിച്ചെടുത്തത്. ഒടുവില്‍ എട്ടാം ഓവറില്‍ കുല്‍ദീപ് യാദവെത്തി സെയ്ഫോര്‍ട്ടിനെ(43) പുറത്താക്കിയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചത്.

വില്യംസണും(21 പന്തില്‍ 27) ഗ്രാന്‍ഡ്ഹോമും(16 പന്തില്‍ 30) മിച്ചലും(10 പന്തില്‍ 18) ഒന്നും നോക്കാതെ ബാറ്റിങ്ങ് ചെയ്തതോടെ കിവീസ് സ്‌കോര്‍ 200 കടക്കുകയായിരുന്നു. ഓപണര്‍ കോളിന്‍ മണ്‍റോ 40 പന്തില്‍ നിന്നാണ് 72 റണ്‍ നേടിയത്. അഞ്ച് ഫോറും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു മണ്‍റോയുടെ ബാറ്റിംങ്. കുല്‍ദീപിന് മാത്രമാണ് നാലോവറില്‍ 26 റണ്‍ വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്താനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button