നെടുമങ്ങാട്: വിവാഹം ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ യുവാക്കൾ വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണ്ണാഭരണ്ണങ്ങൾ കവർന്നു. അക്രമത്തിൽ തലയ്ക്ക് സാരമായി മുറിവേറ്റ കരുപ്പൂർ അരുവിക്കുഴി സ്വദേശി സീതാലക്ഷ്മി (65)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചയോടെയാണ് സംഭവം.
വിവാഹത്തിന് ക്ഷണിക്കാനെന്നു പറഞ്ഞ് സീതാലക്ഷ്മിയുടെ വീട്ടിലെത്തിയ രണ്ടു യുവാക്കളോട് ഇരിക്കാൻ പറഞ്ഞപ്പോൾ വെള്ളം ആവശ്യപ്പെട്ടു. വെള്ളം നൽകി ഗ്ലാസ് വാങ്ങി തിരികെ അടുക്കളയിലേക്ക് പോകവെ പിന്നിൽ നിന്നു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
അബോധാവസ്ഥയിലായ സീതാലക്ഷ്മിയുടെ താലിമാല , കമ്മൽ , മൂക്കുകുത്തി തുടങ്ങിയവ അപഹരിച്ച അക്രമികൾ ഇവരുടെ തലയിലെ മുറിവിൽ നിന്നുള്ള രക്തം തുടച്ചുമാറ്റിയ ശേഷമാണ് സ്ഥലം വിട്ടതെന്നു പോലീസ് പറഞ്ഞു.വീട്ടിലെ മറ്റുള്ളവർ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നുതിനാൽ സിതാലക്ഷ്മി ഒറ്റയ്ക്കായിരുന്നു.അയവാസിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
Post Your Comments