കൊച്ചി: എകെ ആന്റണിയുടെ മകന് അനില്‍ ആന്റണിയെ അധിക്ഷേപിക്കുന്നത് മാന്യതയല്ലെന്ന് മുന്‍മന്ത്രി കെ ബാബു. അനിലിനെതിരെ
കെഎസ് യു എറണാകുളം ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ബാബുവിന്റെ പ്രതികരണം. കെഎസ്യു അവരതിപ്പിച്ച പ്രമേയം അസംബന്ധമാണെന്ന്ും ഇത്തരം പ്രവര്‍ത്തികള്‍ രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അനില്‍ ആന്റണിയുടെ പേരില്‍ എകെ ആന്റണിയെ അധിക്ഷേപിക്കുവാന്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന നേതാക്കളെ കാലം തിരിച്ചറിയും. സൂചികൊണ്ടായാലും കണ്ണില്‍ കുത്തിയാല്‍ നോവുമെന്ന് കുട്ടികളെ നയിക്കുന്ന രാഷ്ട്രീയ യജമാനന്മാര് മനസിലാക്കുന്നത് നന്നായിരിക്കുമെന്നും കെ ബാബു തുറന്നടിച്ചു.
എറണാകുളം ജില്ലാ സമ്മേളനത്തിലാണ് കെഎസ്യു അനിലിനെതിരെ രംഗത്ത് വന്നത്. പ്രസ്ഥാനത്തിന് വേണ്ടി ഒരു മുള്ളുപോലും കൊള്ളാത്ത ചില അഭിനവ പല്‍വാള്‍ ദേവന്മാരുടെ പട്ടാഭിഷേകത്തിനും പാര്‍ട്ടി യില്‍ ശംഖൊലി മുഴങ്ങുന്നുവെന്നായിരുന്നു പ്രമേയത്തിലെ പരാമര്‍ശം. കോണ്‍ഗ്രസിലെ ചില കാരണവന്മാര് പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെ ചില മണ്ഡലങ്ങള്‍ കയ്യടിക്കി വെച്ചിരിക്കുകയാണെന്നും കെഎസ്യു ആരോപിച്ചു.
Post Your Comments