തിരുവനന്തപുരം: ശബരിമല കേസുമായി ബന്ധപ്പെട്ട വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടിയേക്കില്ല. ഏഴ് ദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ തുറന്ന കോടതിയില്‍ യുവതീ പ്രവേശനത്തിനായി ശക്തമായി വാദിച്ച ബോര്‍ഡ് ഇനി സാവകാശം നൽകിയാൽ അത് തിരിച്ചടിയായേക്കും.
ശബരിമല തന്ത്രി നല്‍കിയ വിശദീകരണം ഉടന്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്യും. ആഭ്യന്തര തര്‍ക്കങ്ങള്‍ തീര്‍ന്നെങ്കിലും കുംഭമാസ പൂജയ്ക്കിടെ സംഘര്‍ഷം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ദേവസ്വം ബോര്‍ഡ്. ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ പോലുള്ള സംഘടനകള്‍ വഴി യുവതികളെ വീണ്ടും ശബരിമലയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയുണ്ട്.
യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞതോടെ ബോര്‍ഡിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ശബരിമല കര്‍മസമിതിയുടെ തീരുമാനം. എന്നാൽ മാസ പൂജ നടക്കാനിരിക്കെ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് കനത്ത സുരക്ഷ ഒരുക്കുന്നുണ്ട്. മൂന്ന് എസ് പി മാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്.
Post Your Comments