KeralaLatest News

കേരളത്തില്‍ 5.44 ലക്ഷം കേടായ വൈദ്യുതി മീറ്ററുകളുണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം : കേരളത്തില്‍ 5.44 ലക്ഷം കേടായ വൈദ്യുതി മീറ്ററുകളുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. വിവരാകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് മറുപടിയായാണ് കെഎസ്ഇബിയുടെ വെളിപ്പെടുത്തല്‍. മൊത്തം കണക്ഷനുകളുടെ 4.35 % വരുമിത്. വ്യവസായ കച്ചവട സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും വരെ കൂട്ടത്തിലുണ്ട്. ഇത് ശരിയാക്കണമെങ്കില്‍ കോടികള്‍ വേണ്ടിവരും. ചില വ്യവസായ സ്ഥാപനങ്ങള്‍ മീറ്ററുകള്‍ കേടാക്കി വൈദ്യുതി മോഷണം നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

മീറ്റര്‍ കേടായാല്‍ അടുത്ത ബില്ലിങ് തീയതിക്കു മുന്‍പു പുതിയതു നല്‍കണമെന്നാണു നിര്‍ദേശം. എന്നാല്‍ 2 വര്‍ഷത്തിലേറെയായിട്ടും മാറ്റാത്ത മീറ്ററുകളുണ്ട്. കേടാകുന്നതിനു മുന്‍പുള്ള 3 മാസത്തെ ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയുള്ള ബില്‍ അവര്‍ ഇക്കാലമത്രയും അടയ്ക്കുന്നു. മീറ്റര്‍ മാറ്റാനുള്ള കാലതാമസവും ഈ കാലയളവില്‍ ഊഹംവച്ചു ബില്‍ നല്‍കുന്നതും ഗാര്‍ഹിക ഉപേഭാക്താക്കളുടെ പരാതിക്കും ഇടയാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button