ദമാം: സൗദി കൊറോണ ഭീതിയില്‍. അഞ്ചു ദിവസത്തിനിടെ ഇരുപതു പേർക്ക് കൊറോണ ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദിൽ നാല് പേർക്കും ബുറൈദ, ഖമീസ് മുശൈത്തു എന്നിവിടങ്ങളിൽ ഓരോരുത്തർക്കും അഞ്ചു ദിവസത്തിനിടെ കൊറോണ വൈറസ് ബാധിച്ചു. രോഗം ബാധിച്ചവരിൽ 65 ശതമാനം പേരും റിയാദ് പ്രവിശ്യയിൽപ്പെട്ട വാദി അൽ ദവാസിർ നിവാസികളാണ്.
2012 ലാണ് സൗദിയില്‍ ആദ്യമായി കൊറോണ വൈറസ്ബാധ കണ്ടെത്തുന്നത്. ഇതിനകം നിരവധി പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. രോഗികളുമായി ഇടപഴകുന്നത് രോഗം പടരുന്നതിനു കാരണമാവുമെന്ന് വിദ്ഗദര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments