കൊച്ചി : തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതലമുറയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി കുസാറ്റ് സര്‍വകലാശാലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇത്തരം തീവ്രസ്വഭാവക്കാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ യുവതലമുറ ജാഗരൂകരായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെടി ജലീലും ചടങ്ങില്‍ സന്നിഹിതനായിരുന്നു. രാജ്യാന്തര പ്രസക്തരായ പ്രൊഫഷണലുകള്‍, രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments