ലണ്ടന്‍: ബ്രെക്‌സിറ്റിനെ സംബന്ധിച്ച് ബ്രിട്ടനും അയര്‍ലന്‍ഡും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി ആശങ്ക പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചനടത്തുന്നു. ബ്രിട്ടനെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന അയര്‍ലന്‍ഡ് അതിര്‍ത്തി അടയ്ക്കാന്‍ കഴിയാത്ത രീതിയിലായിരുന്നു തെരേസ മേ നിലവിലെ കരാര്‍ രൂപീകരിച്ചിരുന്നത്. എന്നാലിത് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തില്‍ തള്ളി.
ഈ സാഹചര്യത്തിലാണ് പുതിയ കരാര്‍ രൂപീകരിക്കുന്നതിന് മുന്‍പ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കറും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. മാര്‍ച്ചിനുമുമ്പ് കൃത്യമായ പദ്ധതികള്‍ രൂപീകരിച്ചില്ലെങ്കില്‍ നിലവിലെ പ്രതിസന്ധി തുടരും.
Post Your Comments