തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഇന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കി 100 കോടി ചെലവിലാണ് സർക്യൂട്ട് നിർമ്മിക്കുന്നത്. ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്റെ നിര്‍വഹണം കെടിഡിസിയെ ഏൽപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. പകരം ഇന്ത്യാ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷനെ (ഐടിഡിസി) നിർവ്വഹണ ചുമതല ഏൽപ്പിച്ച റെ നടപടിക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധം അറിയക്കുകയും ചെയ്തിരുന്നു.
കേരളം രൂപം നൽകിയ പദ്ധതിയാണിതെന്നും അതിലേക്ക് മുഖ്യമന്ത്രിയെ വേണ്ട രീതിയിൽ ക്ഷണിച്ചില്ലെന്നും സംസ്ഥാന സർക്കാർ പരാതി അറിയിക്കുകയുണ്ടായി. അതേസമയം ഉദ്ഘാടന ചടങ്ങിൽ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി. നിർവ്വഹണ ഏജൻസിയെ തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments