ന്യൂഡല്‍ഹി: കേരള സര്‍ക്കാരില്‍ നിന്നും നല്ല പെരുമാറ്റം ഉണ്ടാകാറില്ലെന്ന വിമർശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. കേരളത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിപാടികൾക്കും ടൂറിസം മന്ത്രിയെ വിളിക്കാറുണ്ട്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങിന് സർക്കാർ തന്നെ ക്ഷണിച്ചില്ലെന്നും ശിവഗിരി തീര്‍ഥാടക സര്‍ക്യൂട്ടിന്‍റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ടൂറിസം വികസനത്തിന് 550 കോടി രൂപ നല്‍കി.
ശബരിമലക്ക് നല്‍കിയ 99 കോടി രൂപയില്‍ ഒന്നും ചെലവഴിച്ചിട്ടില്ലെന്നും ആരോപിച്ച കണ്ണന്താനം രണ്ട് വര്‍ഷം മുന്‍പാണ് കേരളത്തിന് തുക അനുവദിച്ചതെന്നും പറയുകയുണ്ടായി. ശിവഗിരിയിലെ ചടങ്ങിന്‍റെ പേരില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അൽഫോൻസ് കണ്ണന്താനം പ്രതികരണവുമായി രംഗത്തെത്തിയത്.
Post Your Comments