Latest NewsKeralaIndia

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല കാര്യങ്ങള്‍ അതിനുമപ്പുറത്തേക്ക് പോവും : കണ്ണന്താനം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല സീറ്റ് നില അതിനുമപ്പുറത്തേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങല്‍ ജനങ്ങളെ ബോധ്യപ്പെടുത്താനാവാത്തതാണ് രാജസ്ഥാനിലും മറ്റും പരാജയപ്പെടാന്‍ കാരണം. പരാജയപ്പെട്ടെങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും വോട്ടിങ് ശതമാനത്തില്‍ കുറവില്ല. ഛത്തീസ്ഗഢില്‍ മാത്രമാണ് ജനങ്ങള്‍ മാറിചിന്തിച്ചത്.

ശബരിമല യുവതീ പ്രവേശനം വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളായിരിക്കും പൊതു തിരഞ്ഞെടുപ്പില്‍ ജനങ്ങൾ വിലയിരുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നാലുവര്‍ഷത്തെ ഭരണത്തിനിടയിക്ക് മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ 5.8 കോടിയാളുകള്‍ക്ക് പാചക വാതകകണക്ഷന്‍ നല്‍കി.

2.6 കോടി വീടുകളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കി. 9.5കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. ജനങ്ങള്‍ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ അതിന്റെ ഗുണം സംസ്ഥാനത്തും ബിജെപിക്കുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button