![](/wp-content/uploads/2017/12/akhilesh_yadav_pti_650_636192039936377969.jpg)
ന്യൂഡല്‍ഹി : വിഷമദ്യ ദുരന്തത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടന്നാക്രമിച്ച് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്ത് സംസ്ഥാനത്ത് അനധികൃത മദ്യ നിര്‍മ്മിക്കുന്നത് സംസ്ഥാനത്തിന്റെ മൗനാനുവാദത്തോടെയാണെന്നും സംസ്ഥാനം ഭരിക്കാനുള്ള കഴിവ് തങ്ങള്‍ക്കില്ലെന്ന് ബിജെപി മനസ്സിലാക്കണമെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
ഇത്തരത്തില്‍ അനധികൃത മദ്യനിര്‍മ്മാണ് തങ്ങള്‍ നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചതാണ് എന്നാല്‍ ബിജെപി നേതാക്കള്‍ക്ക്ും പങ്കുള്ളത് കൊണ്ട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടിയൊന്നു സ്വീകരിച്ചില്ലെന്നും അഖിലേഷ് ആരോപിച്ചു. സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ വിഷമദ്യ ദുരന്തങ്ങളില്‍ ഇതുവരെയായി 56 പേരാണ് മരണമടഞ്ഞത്.
Post Your Comments