തിരുവനന്തപുരം: അമിത വില ഈടാക്കി സംസ്ഥാനത്ത് നിന്ന് സിമന്റ് കമ്പനികള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ അധികമായി നേടിയത് പതിനായിരം കോടിയിലേറെ. മറ്റ് സംസ്ഥാനങ്ങളില്‍ വില നിയന്ത്രിക്കാന്‍ പൊതുമേഖല കമ്പനികള്‍ വിപണിയില്‍ ഇടപെടുമ്പോള്‍ കേരളത്തിലെ പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്‌സും വില വര്‍ദ്ധിപ്പിച്ചത് തിരിച്ചടിയായി. 2008 മുതലാണ് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വില കൂട്ടി കേരളത്തില്‍ സിമന്റ് വില്‍പന തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളില്‍ സിമന്റ് വില നിയന്ത്രിക്കുന്നതിന് പൊതുമേഖലയിലുളള കമ്പനികള്‍ വിപണിയില്‍ ഇടപെടുന്നുണ്ട്. എന്നാല്‍ കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളും വില വര്‍ദ്ധിപ്പിക്കുകയായിരുന്നു.
സിമന്റ് വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സിമന്റ് കമ്പനികളെ ഉപയോഗിച്ച് ശക്തമായി ഇടപെടുമെന്ന് വ്യവസായ മന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ല.2008-2012 കാലയളവില്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ച് വില അമിതമായി വര്‍ധിപ്പിച്ച സിമന്റ് കമ്പനികള്‍ക്കെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 6300 കോടി രൂപ പിഴയിട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവും. എന്നാല്‍ അത്തരമൊരു നീക്കവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സിമന്റ് കമ്പനികളെ ഉപയോഗിച്ച് സിമന്റ് വിലവര്‍ധന നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാനത്തെ സിമന്റ് വിപണിയില്‍ മലബാര്‍ സിമന്റിന്റെ വിഹിതം നാലു ശതമാനം മാത്രമാണ്. ഇത് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.
Post Your Comments