രാജ്യത്തെ സിമന്റ് നിർമ്മാണ കമ്പനികൾ ലാഭ ട്രക്കിലേക്ക് തിരിച്ചു കയറാനൊരുങ്ങുന്നു. ഏറെക്കാലമായി നേരിടുന്ന പ്രവർത്തന നഷ്ടം നികത്തിയാണ് മുന്നേറ്റം. റിപ്പോർട്ടുകൾ പ്രകാരം, ലാഭം കൈവരിക്കുന്നതിന്റെ ഭാഗമായി നടപ്പു സാമ്പത്തിക വർഷം തന്നെ സിമന്റ് വില വർദ്ധിപ്പിക്കാനാണ് നിർമ്മാണ കമ്പനികൾ ലക്ഷ്യമിടുന്നത്. സിമന്റ് വില 3.5 ശതമാനം മുതൽ 4 ശതമാനം വരെയാണ് വർദ്ധിപ്പിക്കാൻ സാധ്യത.
ടണ്ണിന് 300 രൂപ മുതൽ 330 രൂപ വരെയാണ് വില വർദ്ധനവ് പ്രതീക്ഷിക്കുന്നത്. അതേസമയം, ബാഗിന് 25 രൂപ മുതൽ 30 രൂപ വരെ വില വർദ്ധിക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിപണിയിൽ നിൽക്കുന്ന ഒട്ടനവധി പ്രതികൂല സാഹചര്യങ്ങൾ സിമന്റിന്റെ ലാഭത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിപണിയിലെ വിലത്തകർച്ച, അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് മൂലമുള്ള ഉയർന്ന ഉൽപ്പാദന ചിലവ്, നാണയപ്പെരുപ്പം എന്നീ ഘടകങ്ങളാണ് സിമന്റ് നിർമ്മാണ കമ്പനികളുടെ ലാഭത്തെ ബാധിച്ചത്.
Also Read: സർവാഭീഷ്ട സിദ്ധിക്കും തടസ്സങ്ങൾ മാറാനും ഈ മന്ത്രം ജപിക്കാം
Post Your Comments