ന്യൂഡൽഹി: പ്രതിമ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ബിഎസ്പി അദ്ധ്യക്ഷ മായാവതിക്ക് തിരിച്ചടി. പ്രതിമ നിർമ്മിക്കാൻ സർക്കാർ ഖജനാവിൽ നിന്നെടുത്ത 2600 കോടി രൂപ തിരികെ നൽകണം.സുപ്രീം കോടതിയുടേതാണ് ഉത്തരവ്. മായാവതി വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു. പൊതുധനം രാഷ്ട്രീയ ലക്ഷ്യത്തിനായി ചെലവഴിച്ചെന്ന് ചൂണ്ടിക്കാണിച്ച് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മായാവതിയുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.മായാവതി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയിരിക്കെയാണ് ലഖ്നൗവിലും നോയിഡയിലും ബിഎസ്പിയുടെ ചിഹ്നമായ ആനയുടെ പ്രതിമ നിർമ്മിച്ചത്. ആനകളുടെ പ്രതിമ കൂടാതെ സ്വന്തം പ്രതിമയും മായാവതി സ്ഥാപിച്ചിരുന്നു.
പൊതുഖജനാവിൽ നിന്ന് പണം മുടക്കിയായിരുന്നു പ്രതിമയുടെ നിർമ്മാണങ്ങൾ. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. നേരത്തെ ഔദ്യോഗിക വസതിയൊഴിയാണ് വിമുഖത കാട്ടിയ സംഭവത്തിലും മായാവതിക്ക് തിരിച്ചടിയായിരുന്നു.
Post Your Comments