ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പോലും നല്‍കാന്‍ പറ്റാത്ത അവസ്ഥയിലാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഖ്യത്തിനായി കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിറകേ നടക്കുന്നില്ലെന്ന് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ബംഗാളിലെ തെരഞ്ഞെടുപ്പു ധാരണയോ സഖ്യമോ ഒന്നും കേരളത്തില്‍ ചലനമുണ്ടാക്കില്ല. അവിടെ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ നാമനിര്‍ദേശ പത്രിക പോലും കൊടുക്കാനാവാത്ത അവസ്ഥയിലാണ് സിപിഎം. സഖ്യത്തിനായി കോണ്‍ഗ്രസ് പിന്നാലെ നടക്കുന്നില്ല- ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിന്റെ സീറ്റു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. എന്നിട്ട് കോണ്‍ഗ്രസും ബിജെപിയും ബന്ധമുണ്ടാക്കുന്നുവെന്ന് ആരോപിക്കും. എല്ലാ തെരഞ്ഞെടുപ്പുകളിലും അവര്‍ ചെയ്യുന്നതാണ് ഇത്. യുഡിഎഫും ബിജെപിയും ഒരുമിച്ചു ഭരിക്കുന്ന ഒരു തദ്ദേശ സ്ഥാപനമെങ്കിലും കാണിച്ചുതരാനാവുമോയെന്ന് ചെ്ന്നിത്തല ചോദിച്ചു.
അഴിമിതിയുടെ കാര്യത്തില്‍ റഫാലും ലാവലിനും തമ്മില്‍ ഭേദമൊന്നുമില്ല. രണ്ടും അഴിമതിയാണ്. ഒന്ന് രാജ്യം കണ്ട വലിയ അഴിമതിയെങ്കില്‍ മറ്റൊന്ന് സംസ്ഥാനം കണ്ട വലിയ അഴിമതിയാണ്. ലാവലിന്‍ അടഞ്ഞ അധ്യായമാണെന്നത് സിപിഎമ്മിന്റെ മാത്രം വാദമാണ്. ആ കേസ് സുപ്രിം കോടതിയില്‍ നടക്കുകയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Post Your Comments