സെക്കണ്ടറി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി യൂണിസെഫിന്റെ സഹായത്തോടെ കരിയര്‍ ഗൈഡന്‍സ് പോര്‍ട്ടല്‍ രാജസ്ഥാനില്‍ ആരംഭിച്ചു . തൊഴില്‍മേഖല കണ്ടെത്താന്‍ സഹായിക്കുന്ന ഈ പോര്‍ട്ടല്‍ രാജ്യത്തു തന്നെ ആദ്യ സംരംഭമാണ്.
തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രവര്‍ത്തന മേഖല തിരഞ്ഞെടുക്കുവാനും അതിനായുള്ള വൈദഗ്ധ്യം ആര്‍ജിക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവഴി സാധിക്കും. പഠനത്തിന്റെ ഭാഗമായി ലഭിക്കാവുന്ന എല്ലാ സൗകര്യങ്ങളെക്കുറിച്ചും പരിശീലന പരിപാടികളെക്കുറിച്ചും പോര്‍ട്ടല്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കും.
സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കു തടയുവാനും ആളുകളെ ജോലിക്കു സന്നദ്ധരാകുവാനും ഈ സംരംഭം ലക്ഷ്യമിടുന്നു. കുട്ടികളുടെയും അധ്യാപകരുടെയും ആവശ്യാനുസരണമാണ് ഇത് നടപ്പാക്കിയത് . 69 ശതമാനത്തോളം കുട്ടികള്‍ ഇന്റര്‍നെറ്റിലൂടെയാണ് പഠനമേഖലയെക്കുറിച്ചു തിരയുന്നത്. അതിനാല്‍ തന്നെ ഈ പോര്‍ട്ടല്‍ അവര്‍ക്കു ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്. എന്തായാലും പുതിയ പോര്‍ട്ടല്‍ വഴി അവസരങ്ങളുടെ അനവധി വാതായനങ്ങളാണ് കുട്ടികള്‍ക്ക് മുന്‍പില്‍ തുറക്കപ്പെടുന്നത്.
Post Your Comments