രാമേശ്വരം: പാമ്പന്‍ പാലം ഓര്‍മയാകുന്നു. പുതിയ പാലം നിര്‍മ്മിക്കുന്നതോടെയാണ് ചരിത്ര പ്രസിദ്ധമായ പാലം ഓര്‍മയാകുന്നത്. പുതിയ പാലത്തിന്റെ നിര്‍മാണത്തിനായി മണ്ണ് പരിശോധനയടക്കമുള്ള നടപടികള്‍ ആരംഭിച്ചു തുടങ്ങിയതായണ് സൂചന. കപ്പലുകള്‍ക്ക് കടന്നു പോകാനായി മുകള്‍ ഭാഗം ഉയര്‍ത്താന്‍ കഴിയുന്ന പാമ്പന്‍ പാലം കാണുന്നവര്‍ക്ക് എന്നും ഒരു കൗതുകമാണ്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള നിര്‍മ്മാണം.
നൂറ്റിനാല് വര്‍ഷം കാലപ്പഴക്കമാണ് പാമ്പന്‍ പാലത്തിനുള്ളത്. പാലത്തിനടിയിലൂടെ ചരക്കു കപ്പലുകളും മുകളിലൂടെ ട്രെയിനും കടന്നു പോകുന്നു. ചെറു കപ്പലുകള്‍ക്ക് കടന്നുപോകുമ്പോള്‍ മധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്ക് ഉയര്‍ത്തുന്നു. പിന്നീട് ട്രെയിന്‍ പോകുന്നതിനായി സാധാരണ നിലയിലാക്കുകയും ചെയ്യുന്നു. രാജ്യത്തെ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നായാണ് പാമ്പന്‍ പാലം അറിയപ്പെടുന്നത്. എന്നാല്‍ പുതിയ പാലം വരുന്നതോടെ ഇതെല്ലാം ഓര്‍മയാകും. അതേസമയം പുതിയ പാലം പഴയതിനേക്കാള്‍ മികച്ചത് ആകുമെ എന്നത് കണ്ടറിയാം.
കപ്പലുകള്‍ക്ക് കടന്നുപോകാന്‍ പാലത്തിന്റെ മധ്യഭാഗം അപ്പാടെ ഉയര്‍ത്തുന്ന ഓട്ടോമാറ്റിക് ലിഫ്റ്റിങ് സാങ്കേതികവിദ്യയാണ് പുതിയ പാലത്തില്‍ ഉപയോഗിക്കുന്നത്. ഇരുന്നൂറ്റി അന്‍പത് കോടി ചെലവിലാണ് പുതിയ പാലം നിര്‍മിക്കുന്നത്. നാലു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് നീക്കം.
Post Your Comments