രാമേശ്വരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അഗ്‌നിതീർഥം കടൽത്തീരത്ത് പുണ്യസ്നാനം നടത്തിയ ശേഷം രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. രുദ്രാക്ഷമാല ധരിച്ചെത്തിയ പ്രധാനമന്ത്രി മോദി തമിഴ്‌നാട്ടിലെ പുരാതന ശിവക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതിനെയും പുണ്യസ്നാനം ചെയ്യുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി. പുരോഹിതന്മാർ അദ്ദേഹത്തിന് പരമ്പരാഗത ബഹുമതികൾ നൽകി. ശ്രീകോവിലിൽ നടന്ന ‘ഭജന’കളിലും അദ്ദേഹം പങ്കെടുത്തു. അയോധ്യയിൽ രാമക്ഷേത്രം തുറക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ രാമേശ്വരം ദർശനം.
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരം ദ്വീപിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിനും രാമായണവുമായി ബന്ധമുണ്ട്,.കാരണം ഇവിടെയുള്ള ശിവലിംഗം ശ്രീരാമനാണ് പ്രതിഷ്ഠിച്ചത്. ശ്രീരാമനും സീതാദേവിയും ഇവിടെ പ്രാർത്ഥിച്ചു. രാവണവധം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് പോകും മുമ്പ്, ഭഗവാൻ ശ്രീരാമചന്ദ്രൻ രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്തിയിരുന്നു. അയോദ്ധ്യയിലേക്ക് രാം ലല്ലയെ കുടിയിരുത്തുന്നതിനു മുൻപ് രാമേശ്വരത്തപ്പന്റെ അനുഗ്രഹം വാങ്ങേണ്ടതുണ്ട്.
108 ദിവ്യദേശങ്ങളിൽ ഏറ്റവും മുൻപന്തിയിലായ ശ്രീരംഗം, അതിന്റെ അധിപനായ ശ്രീ രംഗനാഥർ ശ്രീരാമന്റെ കുലദൈവമാണെന്ന് വിശ്വസിക്കപ്പെടുന്നു. രാവിലെ ചെന്നൈയിൽ നിന്ന് തിരുച്ചിയിലെത്തിയ മോദിയെ ക്ഷേത്രാചാരങ്ങളോടെയാണ് പൂജാരിമാർ സ്വീകരിച്ചത്. തുടർന്ന് രംഗവിലാസ മണ്ഡപത്തിലെ ഘോഷയാത്രയായ ശ്രീ നമ്പെരുമാൾ, ഗരുഡാഴ്വാർ, ശ്രീ കമ്പത്തടി ആഞ്ജനേയർ എന്നിവരെ ആരാധിച്ചു. തുടർന്ന് ശ്രീ രംഗനായകി തായാർ, ശ്രീ രാമാനുജർ എന്നിവരെ ദർശിക്കുന്നതിന് മുമ്പ് അദ്ദേഹം ശ്രീകോവിലിൽ രംഗനാഥ ഭഗവാനെ പ്രാർത്ഥിച്ചു.
പരമ്പരാഗത വസ്ത്രം ധരിച്ച് ഒരു മണിക്കൂറും 20 മിനിറ്റും മോദി ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചു. ‘കമ്പാർ മണ്ഡപത്തിൽ’ പ്രധാനമന്ത്രി 35 മിനിറ്റോളം ചെലവഴിച്ചു, അവിടെ സംഗീതജ്ഞരും തമിഴ് പണ്ഡിതരും അടങ്ങുന്ന ഏഴംഗ സംഘം കവി കമ്പാർ തമിഴിൽ എഴുതിയ ഇതിഹാസമായ കമ്പ രാമായണത്തിലെ തിരഞ്ഞെടുത്ത വാക്യങ്ങൾ പാരായണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തു.
തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ ആരാധന നടത്തിയ ശേഷം വ്യോമസേനയുടെ ഹെലികോപ്റ്ററിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ബിജെപി പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി. ഇതിനുശേഷം കിഴക്കേ ഗോപുരത്തിൽ നിന്ന് ക്ഷേത്രത്തിൽ പ്രവേശിച്ചു. സ്വാമിയുടെയും അംബാളിന്റെയും സന്നിധികളിൽ നടന്ന പ്രത്യേക പൂജകൾക്ക് പ്രധാനമന്ത്രി സാക്ഷിയായി. തിരുകല്യാണ മണ്ഡപത്തിൽ 45 മിനിറ്റോളം ‘രാമകഥ’ (ശ്രീരാമായണപാരായണം)യിലും അദ്ദേഹം പങ്കെടുത്തു.
Post Your Comments