കട്ടപ്പന: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ വലിയ പുരോഗതിയാണ് ഈ രംഗത്ത് കൈവന്നിരിക്കുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളില്‍ രണ്ടുകോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തി മൂന്നുകോടിയുടെ പദ്ധതി പ്രഖ്യാപനവും നടത്തുകയായിരുന്നു അദ്ദേഹം
.
അടുത്ത അധ്യയനവര്‍ഷം ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുംവിധം പുതിയ കെട്ടിടത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ധനവ് സ്‌കൂളുകളുടെ മികച്ച നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഇതു ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി എം എം മണിയുടെ എംഎല്‍എ ഫണ്ടില്‍നിന്നനുവദിച്ച 40 ലക്ഷം രൂപയും നബാര്‍ഡ് ഫണ്ട് 1.60 കോടി രൂപയും ചേര്‍ത്ത് രണ്ടുകോടി രൂപയ്ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇതോടൊപ്പം ‘കരുതലോടെ’ പദ്ധതിയും സ്‌കൂള്‍ വാര്‍ഷികാഘോഷവും മന്ത്രി എം എം മണലി ഉദ്ഘാടനം ചെയ്തു.
Post Your Comments