കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ വീരേന്ദ്ര കുമാറിനെ ഉന്നമിട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാറിന്റെ പേര് പറയാതെയായിരുന്നു പരാമര്‍ശം.
കേരളത്തിലെ സി.പി.എം-ബി.ജെ.പി ബന്ധത്തെ കുറിച്ച് പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അല്‍ഫോണ്‍സ് കണ്ണന്താനമാണ് സി.പി.എമ്മിനെയും ബി.ജെ.പിയെയും ബന്ധിപ്പിച്ച് നിര്‍ത്തുന്നത്. തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടും. താന്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ലാവ്‌ലിന്‍ സി.ബി.ഐക്ക് വിടാന്‍ പ്രമുഖ നേതാവ് സമ്മര്‍ദ്ദം ചെലുത്തി. ഈയിടെ യു. ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് പോയ നേതാവാണ് തന്റെയടുത്ത് സമ്മര്‍ദ്ദം ചെലുത്തിയത്. സി.ബി.ഐ വേണ്ട രീതിയില്‍ അന്വേഷിച്ചാല്‍ പിണറായി അകത്താകുമെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.
Post Your Comments