ഹൈദരാബാദ്• ആന്ധ്രാപ്രദേശ് ടി.ഡി.പി എം.പിയുടെ വാട്സ്ആപ്പ് അക്കൗണ്ട് ബോക്ക് ചെയ്തു. സി.എം.രമേശിന്റെ അക്കൗണ്ട് ആണ് ചട്ടലംഘനം സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തത്.
വെള്ളിയാഴ്ച മുതലാണ് എം.പിയുടെ വാട്സ്ആപ്പ് തടസപ്പെട്ടത്. തുടര്‍ന്ന് എം.പി വാട്സ്ആപ്പ് ടീമുമായി ബന്ധപ്പെട്ടു. ഇതിനു വാട്സ്ആപ്പ് സാങ്കേതിക വിഭാഗം നല്കിയ മറുപടിയിലാണ് ചട്ടലംഘനം നടത്തിയതായി പറയുന്നത്. അതേസമയം, തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുള്ളതായി സംശയിക്കുന്നെന്ന് എം.പി പ്രതികരിച്ചു.
Post Your Comments