മുണ്ടേരി: മലയാളീ യുവതി കൊടൈക്കനാലിൽ ജീവനൊടുക്കി. മുണ്ടേരി കച്ചേരിപ്പറമ്പിൽ കോളിയാട്ടിൽ വീട്ടിൽ ബാലന്റെയും ലക്ഷ്മിയുടെയും മകൾ രോഹിണിയാണ് (44) മരിച്ചത്. മൃതദേഹം കൊടൈക്കനാലിൽ സംസ്കരിച്ചു.പള്ളിക്കുന്ന് മാഹി കനോത്ത് വീട്ടിൽ ഷാജിയുടെ ഭാര്യയാണ്.
അയൽവാസിയായ യുവാവിന്റെ ശല്യം സഹിക്കവയ്യാതെയാണ് മരിക്കുന്നതെന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, കണ്ണൂരിൽ നിന്നു പോയ ബന്ധുക്കളും നാട്ടുകാരും ഏറെ നേരം മൃതദേഹം സൂക്ഷിച്ച സർക്കാർ ആശുപത്രിയും സമീപത്തെ റോഡും ഉപരോധിച്ചു. ഇന്ന് 10നകം യുവാവിനെ അറസ്റ്റ് ചെയ്യുമെന്ന പോലീസിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. യുവാവ് ഭാര്യയെ ശല്യപ്പെടുത്തുന്നതായി കണ്ണൂരിലും കൊടൈക്കനാലിലും പരാതികൾ നൽകിയിരുന്നതായി ഷാജി പറഞ്ഞു.
വാഷിങ് ക്രീം സോപ്പ്, കാർ കഴുകാനുള്ള ക്രീം, പച്ചക്കറികളിലെ വിഷം കളയാനുള്ള ക്രീം എന്നിവ സ്വന്തമായി നിർമിച്ചു വിൽപന നടത്തി വരികയായിരുന്നു ദമ്പതികൾ . സംഭവ സമയം ബിസിനസ് ആവശ്യത്തിന് ഭർത്താവ് കണ്ണൂരിൽ ആയിരുന്നു.
ദശരഥ് സാഗർ നരിമാൻ, ഹിന്ദു സൂരജ് നരസിംഹൻ, റാം സപ്തേശ്വവ് ഋഗ്വേദൻ, മയ്യഴി സ്വാതി സൻസ്കൃത, ദ്രുപത് സന്യാസ് രക്ഷാബന്ധൻ,ഒ ക്ടേവിയൻ സംവിദ് ഋതദ്യുമൻ, ഋതു സംയൂജ് ഏളിമൻ, ആരിയ സംഗീത് നിരഞ്ജൻ എന്നിവരാണ് മക്കൾ.
Post Your Comments