KeralaLatest News

അമ്മയോടൊപ്പം ആശുപത്രിയില്‍ എത്തിയ ബാലനെ തിരക്കില്‍ കാണാതായി : ഒടുവില്‍ രക്ഷകനായി എത്തിയത് ബൈക്ക് യാത്രികന്‍

കറുകച്ചാല്‍: മകനെ തേടി വീട്ടുകാര്‍ ഓടിയത് മണിക്കൂറുകള്‍. ഒടുവില്‍ ബൈക്ക് യാത്രികന്‍ രക്ഷകനായെത്തി. മാന്തുരുത്തി ആഴാംചിറയില്‍ സിന്ധുവും മകന്‍ ഹരികൃഷ്ണനും കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതിനാണ് കോട്ടയത്ത് ആശുപത്രിയില്‍ പോയത്. തിരക്കിനിടയില്‍ നാഗമ്പടത്ത് വെച്ച് ഹരികൃഷ്ണന് വഴിതെറ്റി. കുട്ടിയെ കാണാതായതോടെ സിന്ധു നഗരത്തില്‍ ഉടനീളം അന്വേഷിച്ചു. കാര്യം തിരക്കിയ നാട്ടുകാര്‍ ചേര്‍ന്ന് വിവരം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മകനെ കാണാതായതോടെ അച്ഛന്‍ പ്രമോദും ബന്ധുക്കളുമെത്തി അന്വേഷണം നടത്തി. ഇതിനിടെ വൈകീട്ട് മൂന്നരയോടെ കോട്ടയത്തുനിന്നു കറുകച്ചാലിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികനായ കറുകച്ചാല്‍ സ്വദേശി കിരണിന്റെ ബൈക്കിന് ഹരികൃഷ്ണന്‍ കൈകാട്ടി. കാര്യം തിരക്കിയപ്പോള്‍ മാന്തുരുത്തി സ്വദേശിയാണെന്നും അമ്മയോടൊപ്പം കോട്ടയത്ത് എത്തിയപ്പോള്‍ വഴിതെറ്റിയെന്നും പറഞ്ഞു. വീട്ടില്‍ പോകുവാന്‍ മാര്‍ഗമില്ലെന്നും അറിയിച്ചു. സംഭവം ഉടന്‍ തന്നെ കിരണ്‍ കറുകച്ചാല്‍ പോലീസില്‍ അറിയിച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം കിരണ്‍, ഹരികൃഷ്ണനെ കറുകച്ചാല്‍ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button