ഹൈദരാബാദ്: യുവതികള്‍ക്ക് ലിഫ്റ്റ് കൊടുത്ത യുവാവിന് സംഭവിച്ചതറിഞ്ഞാൽ നിങ്ങൾ ഞെട്ടും.
ബൈക്കില്‍ കയറിയ രണ്ട് യുവതികള്‍ കടന്നത് യുവാവിന്റെ മാലയുമായാണ്. ഹൈദരാബാദിനു സമീപത്തായിരുന്നു സംഭവം. വൈകുന്നേരം അഞ്ചുമണിയോടെ ജോലികഴിഞ്ഞ് വീട്ടിലേക്കുവരുമ്ബോള് മാന്യമായി വേഷംധരിച്ച യുവതികള്‍ ലിഫ്റ്റ്ചോദിച്ചു. സംശയമൊന്നും തോന്നാത്തതിനാല്‍ ലിഫ്റ്റ് നല്കി. യാത്രചെയ്യുന്നതിനിടെ ഇരുവരും വളരെ മാന്യമായാണ് രവിശങ്കറിനോട് പെരുമാറിയത്. ഒരു വാഹനം കിട്ടാന്‍ കുറേനേരമായി കാത്തുനില്‍ക്കുകയായിരുന്നെന്നും ഒന്നും കിട്ടാത്തതുകൊണ്ടാണ് ലിഫ്റ്റ് ചോദിച്ചതെന്നും യുവതികൾ പറഞ്ഞിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ തങ്ങള്‍ക്ക് ഇവിടെയാണ് ഇറങ്ങേണ്ടതെന്ന് രവിശങ്കറിനോട് പറഞ്ഞു.നന്ദിപറഞ്ഞുകൊണ്ട് ബൈക്കില്‍നിന്ന് ഇറങ്ങവെ പെട്ടെന്ന് യുവതികളിലൊരാള്‍ രവിശങ്കറിന്റെ മാലവലിച്ചുപൊട്ടിക്കാന് ശ്രമിച്ചു.അതോടെ രവിശങ്കറും യുവതികളും തമ്മില്‍ പിടിവലിയായി.മാലയുടെ ഒരു കഷണംമാത്രം രവിശങ്കറിന് കിട്ടി. ബാക്കിയുമായി യുവതികള്‍ കടന്നു. നിലവിളികേട്ട് ഒാടിയെത്തിയവര്‍ പരിസരമാകെ അരിച്ചുപെറുക്കിയെങ്കിലും യുവതികളെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് യുവതികളെ പിടികൂടി. അടിപൊളിയായി ജീവിക്കാനുള്ള പണം കണ്ടെത്താനായിരുന്നു മോഷണമെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
Post Your Comments