തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യവും സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം കോണ്‍ഗ്രസുമായി മുന്നണി ഉണ്ടാക്കി ലോക്സഭയില്‍ മത്സരിക്കില്ല. അത് ബംഗാളിലും ഉണ്ടാകില്ലെന്ന് കോടിയേരി തുറന്നു പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള ധാരണ പ്രാദേശികമായി തീരുമാനിക്കും. ബിജെപിയെ തോല്‍പ്പിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമായി ധാരണ ആകാമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അഏതേസമയം ഓരോ സ്ഥലങ്ങളിലേയും പ്രാദേശിക സാഹചര്യങ്ങള്‍ അനുസരിച്ചാകും ധാരണയെന്നും
കോടിയേരി വിശദീകരിച്ചു.
ബംഗാളിലെ കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച് പോളിറ്റ് ബ്യറോ യോഗം ചര്‍ച്ച ചെയ്യുമെന്നും, പരസ്യ സഖ്യം പാടില്ലെന്ന നിലപാടിലാണ് കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കളെന്നും കോടിയേരി അറിയിച്ചു.
Post Your Comments