നാസിക്ക് : വൃക്കരോഗം മൂലം മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന 48 കാരന്‍ ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹുതി ചെയ്തു. നാസിക്കിലെ ശ്രീരാം നഗറിലെ ജവഹര്‍ലാല്‍ രാം കിസാന്‍ ഗുപ്ത (48 ) യാണ് കെട്ടിടത്തില്‍ നിന്ന് ചാടി ജിവനൊടുക്കിയത്.
ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്ന് രാവിലെ 10.30 ന് ഇയാള്‍ ചാടി മരിച്ചതായി ഭദ്രകാളി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ ആകസ്മിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നെന്നും ഈ കാരണത്താലല്‍ വലിയ വിഷാദത്തിലായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.
നാസിക്കിലെ ഒരു ആശുപത്രിയില്‍ തുടര്‍ച്ചയായി ഡയാലിസിസ് നടത്തി വരികയായിരുന്നു മരിച്ച ജവര്‍ലാല്‍.
Post Your Comments