ന്യൂഡല്‍ഹി : ശബരിമല വിഷയത്തേയും അയോധ്യ വിഷയത്തേയും കൂട്ടികലര്‍ത്തി ഒന്നായി കാണരുതെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ശബരിമല വിഷയം ആചാരത്തിലധിഷ്ഠിതവും അയോധ്യ വിഷയം വിശ്വാസത്തിലധിഷ്ഠിതവുമാണ്, വിശ്വാസവും ആചാരവും കൂട്ടികലര്‍ത്തരുത്, ശബരിമലയിലേത് ആചാരത്തിലൂന്നിയുള്ള വിഷയമാണ്. അത് ആധുനിക ഭരണഘടനാ മൂല്യത്തിന് എതിരാണ്. അയോധ്യയില്‍ ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് പറയുന്നത് വിശ്വാസമാണ്. അതുകൊണ്ടാണ് കുറച്ചുപേര്‍ ആ ഭൂമിയില്‍ അവകാശപ്പെടുന്നത്.’ ചിദംബരം പറഞ്ഞു.
ഞാന്‍ ഒരു മതവിശാസിയല്ല. സുപ്രീംകോടതിയുടെ പ്രമേയത്തിന് അനുകൂലമല്ലാത്തതൊന്നും കോടതി ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുമില്ല. സുപ്രീംകോടതി വിധിയെ സ്വീകരിക്കുന്നു. എന്നാല്‍ ഒരു സാധാരണക്കാരനോ ഒരു സ്ത്രീയോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ അദ്ദേഹത്തിന്റെ പക്ഷം പറയുമ്പോള്‍ അവരെ എങ്ങനെ തടയും.’ ശബരിമല വിഷയത്തില്‍ ചിദംബരം പറഞ്ഞു. എന്നാല്‍ അയോധ്യ കേസില്‍ വിഷയം മറ്റൊന്നാണ് ,കുറച്ചു പേര്‍ പറയുന്നത് അവിടെ നൂറ്റാണ്ടുകളായി മസ്ജിദ് സ്ഥിതി ചെയ്യുന്നുണ്ടെന്നാണ്, അത്തരം പ്രശ്‌നങ്ങളില്‍ പലതും കോടതിയുടെ പ്രമേയങ്ങളില്‍ വരുന്നതല്ല-ചിദംബരം പറഞ്ഞു,
Post Your Comments