അമരാവതി: കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്താന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിക്കുന്നത് 1.12 കോടി രൂപ. ഈ മാസം പതിനൊന്നിന് ഡല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ ആളുകളെ എത്തിക്കുന്നതിനാണ് ഈ തുക ചെലവഴിക്കുന്നത്.ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടും, ആന്ധ്ര പുനസംഘടിപ്പിക്കല്‍ നിയമം അനുസരിച്ച് നടത്തിയ വാഗ്ദാനത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിഞ്ഞെന്നും ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ഈ ആവശ്യത്തോടു മുഖംതിരിച്ചതില്‍ പ്രതിഷേധിച്ച് മോദി സര്‍ക്കാരിനുള്ള പിന്തുണ ടിഡിപി പിന്‍വലിച്ചിരുന്നു. ആളുകളെ ഡല്‍ഹിയിലേക്കു കൊണ്ടുപോകുന്നതിനായി രണ്ട് സ്പെഷല്‍ ട്രെയിനുകള്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ബുക്ക് ചെയ്തു കഴിഞ്ഞു. 20 കന്പാര്ട്ടുമെന്റുകളുള്ള രണ്ടു ട്രെയിനുകളാണ് സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍നിന്നു സര്‍ക്കാര്‍ വാടകയ്ക്കെടുത്തതെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.
ആന്ധ്രയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍, എന്‍ജിഒ സംഘടനകള്‍ എന്നിവര്‍ക്കായി അനന്തപുര്‍, ശ്രീകാകുളം എന്നിവടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്. രണ്ട് ട്രെയിനുകളും ഞായറാഴ്ച രാവിലെ പത്തോടെ ഡല്‍ഹിയില്‍ എത്തിച്ചേരും.
Post Your Comments