കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കേസെടുത്തു. ജോസ്ഗിരിയിലെ റോബിന് തോമസിനെതിരേയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ അനൂപും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയായ ജൂബിയുടെയും വിവാഹ പരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേര്‍ത്ത് ഇരുവര്‍ക്കുമെതിരേ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയായിരുന്നുവെന്നാണ് പരാതി. “പെണ്ണിനു വയസ് 48, ചെക്കന് വയസ് 25, പെണ്ണിന് ആസ്തി 15 കോടി, സ്ത്രീധനം 101 പവന്, 50 ലക്ഷം, ബാക്കി പുറകെ വരും’ എന്ന കമന്റോടുകൂടിയാണ് ഇയാള്‍ വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചാരണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷ്, എസ്ഐ സി. പ്രകാശന് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കേസ് തെളിഞ്ഞാൽ പ്രതികള്‍ക്ക് രണ്ടുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.
Post Your Comments