KeralaLatest News

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ സംഭവം; യുവാവിനെതിരെ കേസ്

ക​ണ്ണൂ​ര്‍: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കേസെടുത്തു. ജോ​സ്ഗി​രി​യി​ലെ റോ​ബി​ന്‍ തോ​മ​സി​നെ​തി​രേ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ​ഞ്ചാ​ബി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ജീ​വ​ന​ക്കാ​ര​നാ​യ അ​നൂ​പും ഷാ​ര്‍​ജ​യി​ല്‍ സ്വ​കാ​ര്യ കമ്പനി ജീവനക്കാരിയായ ജൂബിയുടെയും വി​വാ​ഹ പ​ര​സ്യ​ത്തി​ലെ വി​ലാ​സ​വും വി​വാ​ഹ ഫോ​ട്ടോ​യും ചേ​ര്‍​ത്ത് ഇ​രു​വ​ര്‍​ക്കു​മെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. “​പെ​ണ്ണി​നു വ​യ​സ് 48, ചെ​ക്ക​ന് വ​യ​സ് 25, പെ​ണ്ണി​ന് ആ​സ്തി 15 കോ​ടി, സ്ത്രീ​ധ​നം 101 പ​വ​ന്‍, 50 ല​ക്ഷം, ബാ​ക്കി പു​റ​കെ വ​രും’ എ​ന്ന ക​മ​ന്‍റോ​ടു​കൂ​ടി​യാ​ണ് ഇ​യാ​ള്‍ വാ​ട്സ്‌ആ​പ്പി​ലും ഫേ​സ്ബു​ക്കി​ലും പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെന്ന് പരാതിയിൽ പറയുന്നു.

നി​ര​വ​ധി വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ ഇ​ത് ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ശ്രീ​ക​ണ്ഠ​പു​രം സി​ഐ വി.​വി. ല​തീ​ഷ്, എ​സ്‌ഐ സി. ​പ്ര​കാ​ശ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കേസ് തെളിഞ്ഞാൽ പ്ര​തി​ക​ള്‍​ക്ക് ര​ണ്ടു​വ​ര്‍​ഷം​വ​രെ ത​ട​വും പി​ഴ​യും ശി​ക്ഷ ല​ഭി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button