അഹമ്മദാബാദ് : ശ്രീരാമക്ഷേത്രം അയോധ്യയില്‍ അല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ നിര്‍മ്മിക്കാന്‍ പറ്റുമോയെന്ന് യോഗാ ഗുരു ബാബാ രാദേവ്. ഗുജറാത്തിലെ കേദാ ജില്ലയില്‍ ഒരു യോഗാ അനുബന്ധ ചടങ്ങില്‍ പങ്കെടുക്കവെ സദസ്സിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു രാംദേവിന്റെ വാക്കുകള്‍.
ശ്രീരാമന് ഭാരതത്തിലെ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീംങ്ങളുടെയും പുര്വ്വികാനാണെന്നും അദ്ദേഹം പറഞ്ഞു. ‘രാമക്ഷേത്രം ഭാരതത്തിന് ഒന്നടങ്കം അഭിമാനകരമായ കാര്യമാണ്, ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യ, അതില്‍ ഒരു തര്‍ക്കവുമില്ല, അതുകൊണ്ട് രാമക്ഷേത്രം അയോധ്യയില്‍ അല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ നിര്‍മ്മിക്കാന്‍ പറ്റുമോ’-അദ്ദേഹം പറഞ്ഞു.
Post Your Comments