ന്യൂഡല്‍ഹി : ഭഗവാന്‍ ശ്രീരാമന്‍ ഭാരതത്തിലെ ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഒരു പോലെ പൂര്‍വികനാണെന്ന് യോഗാ ഗുരു ബാബാ രാംദേവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) നേതാവ് അസദുദ്ദീന്‍ ഉവൈസി. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസങ്ങളുണ്ടായിരിക്കും. അത് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് ഉവൈസി പറഞ്ഞു.
ഗുജറാത്തിലെ കേദാ ജില്ലയില്‍ ഒരു യോഗാ അനുബന്ധ ചടങ്ങില്‍ പങ്കെടുക്കവെ സദസ്സിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു രാംദേവ് ഈ പ്രസ്താവന നടത്തിയത്.
ശ്രീരാമന്‍ ഭാരതത്തിലെ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീംങ്ങളുടെയും പുര്‍വ്വികാനാണ്,
രാമക്ഷേത്രം ഭാരതത്തിന് ഒന്നടങ്കം അഭിമാനകരമായ കാര്യമാണ്, ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യ, അതില്‍ ഒരു തര്‍ക്കവുമില്ല, അതുകൊണ്ട് രാമക്ഷേത്രം അയോധ്യയില്‍ അല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ നിര്‍മ്മിക്കാന്‍ പറ്റുമോ’ എന്നായിരുന്ന രാംദേവിന്റെ ചോദ്യം.
Post Your Comments