NattuvarthaLatest News

വാർദ്ധക്യത്തിലും സർക്കാർ ജോലിയെന്ന സ്വപ്നവുമായി പുഷ്കരൻ

ആദ്യമായി എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ചെയ്യുന്നത് 1972 ഒക്ടോബർ22

കലവൂർ; 66 ആം വയസിലും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുകയാണ് പുഷ്കരൻ, 50 വയസ് കഴിഞ്ഞാൽ താൽക്കാലിക ജോലികൾക്ക് വിളിക്കില്ലെന്നിരിക്കെയാണ് പുഷ്ക്കരൻ 66 ആം വയസിലും പ്രതീക്ഷയുമായെത്തുന്നത്.

വളവനാട് കാവുങ്കൽ വലിയ വീട്ടിൽ പുഷ്കരൻ ആദ്യമായി എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ചെയ്യുന്നത് 1972 ഒക്ടോബർ22നാണ് .

അന്നുതൊട്ട് ഇന്നുവരെയും മുടങ്ങാതെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി പുഷ്കരൻ മടങ്ങുന്നത് സർക്കാർ ജോലി സ്വപ്നം കണ്ടാണ് .

പത്താം ക്ലാസ് വിദ്യാഭ്യാസമാണ് പുഷ്കരനുള്ളത് , പൊറോട്ടാ മേക്കറായ പുഷ്കരൻ ഈ പ്രായത്തിലും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ വരുന്നതിൽ ഉദ്യോ​ഗസ്ഥർക്ക് അത്ഭുതമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button