ന ടന്‍ ഇബ്രാഹിംകുട്ടിയുടെ ആദ്യ നോവലായ ദക്ഷിണായനം കഴിഞ്ഞ് പുറത്തിറങ്ങി. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ രഞ്ജി പണിക്കരും സംവിധായകന്‍ സിദ്ദിഖും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
മനസിലെ ആശയങ്ങളും ഭാവനകളും ഓര്‍മ്മകളും അക്ഷരങ്ങളുടെ രൂപത്തില്‍ തെളിയുമ്ബോള്‍ ഇബ്രാഹിം കുട്ടി അത് കടലാസില്‍ കുറിച്ചുവെക്കുമായിരുന്നു. പിന്നീട് അത് കഥാ സമാഹാരമായി പുറത്തിറക്കി.സുഹൃത്തുക്കളുടെ പ്രേരണയാല്‍ എഴുത്ത് തുടര്‍ന്നു.അങ്ങനെ അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ദക്ഷിണായനം കഴിഞ്ഞ് പിറവിയെടുത്തു.
‘കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നും ദില്ലിയിലെത്തുകയും ഏതാനും നാളുകള്‍ക്കു ശേ ഷം നാട്ടില്‍ മടങ്ങിയെത്തുകയും ചെയ്ത ഒരു ചെറുപ്പക്കാരന്‍റെ വിവിധങ്ങളായ ജീവിത മുഹൂര്‍ത്തങ്ങളാണ് നോവലായി മാറിയത്’ നോവലിന്‍റെ ഉള്ളടക്കമെന്തെന്ന് ചുരുങ്ങിയ വാക്കുകളില്‍ ഇബ്രാഹിം കുട്ടി പങ്കുവെച്ചു.
ഇനിയും എഴുത്ത് തുടരുമെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരന്‍ കൂടിയായ അദ്ദേഹം വ്യക്തമാക്കി .
Post Your Comments