കൊച്ചി : ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി സണ്ണിയുടെ മലയാള സിനിമയിലെ അരങ്ങേറ്റത്തെ പറ്റി വാര്‍ത്തകള്‍ സജീവമായിരുന്നു. മലയാളത്തില്‍ ഒരു മുഴുനീള കഥാപാത്രം ചെയ്യുവാന്‍ സണ്ണി തയ്യാറെടുക്കുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ആ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം ഒരു നൃത്തരംഗത്തിന് ചുവട് വെയ്ക്കുവാന്‍ സണ്ണി ലിയോണ്‍ എത്തുന്നതായാണ് പുതിയ വാര്‍ത്ത. മമ്മൂട്ടിയുടെ അടുത്ത ചിത്രം മധുരരാജയില്‍ ഒരു ഐറ്റം സോങ് ചെയ്യുവാനാണ് സണ്ണി എത്തുന്നത്.
മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സണ്ണി ഇതിനു സ്ഥിരീകരണം നല്‍കിയിരിക്കുന്നു. ‘മമ്മൂട്ടി സാറിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത് കാത്തിരിക്കുകയാണ് ഞാന്‍. ഏറ്റവും പ്രധാനം എന്തെന്നാല്‍, ഈ ഗാന രംഗം വെറുതെ കുത്തിത്തിരുകിയതല്ല. ചിത്രത്തിന്റെ കഥാഗതിയെ നിര്‍ണ്ണയിക്കുന്ന ഒന്നാണീ ഗാനം,’ സണ്ണി പറയുന്നു.
Post Your Comments