ഇടുക്കി: കട്ടപ്പനയിലെ ഇരട്ടകൊലപാത കേസില്‍ വന്‍ ട്വിസ്റ്റ്. മുഖ്യപ്രതി നിതീഷ് ‘ദൃശ്യം’ സിനിമയിലെ നായകനെ പോലെ നോവല്‍ എഴുത്തുകാരന്‍.കൊല നടക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓണ്‍ലൈനില്‍ എഴുതി പ്രസിദ്ധീകരിച്ച നോവലില്‍ പിന്നീട് അരങ്ങേറിയ സംഭവങ്ങളുടെ സാദൃശ്യവും ആഭിചാര ക്രിയകളും കാണാം. ‘മഹാമാന്ത്രികം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച നോവലില്‍ മുഴുവന്‍ ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമെല്ലാമാണ് കഥ.
Read Also: തുടക്കം മികച്ചതാക്കി റിയൽമി, ആദ്യ സെയിലിൽ റിയൽമി നാർസോ 70 പ്രോ നേടിയത് വമ്പൻ കൈയ്യടി
ആറ് അദ്ധ്യായങ്ങള്‍ മാത്രം എഴുതി തുടരും…. എന്ന് കാട്ടി അവസാനിപ്പിച്ച നോവലിലെ നായികയെ കുറിച്ച് നോവലില്‍ പറയുന്നത് ഇങ്ങനെയാണ് ‘ ഒരു നിഷ്‌കളങ്ക പെണ്‍കുട്ടിയെ കളങ്കിതയാക്കി ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഒരു ദുര്‍മന്ത്രവാദിയും അയാള്‍ക്കെതിരെ പ്രവര്‍ത്തിച്ച് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിന്റെ ഇതിവൃത്തം. നോവല്‍ എഴുതിയത് കൂടാതെ ദൃശ്യം സിനിമയിലെ നായകന്‍ മൃതദേഹം പൊലീസ് സ്റ്റേഷന്റെ തറയിലാണ് മറവു ചെയ്തതെങ്കില്‍ ഇവിടെ മറവു ചെയ്തത് താമസിച്ചിരുന്ന വീടിന്റെ തറയിലാണെന്നതാണ്.
പിന്നീട് സുഹൃത്ത് പിടിയിലായ ദിവസം താന്‍ കൊച്ചിയിലായിരുന്നെന്ന് കാണിക്കാന്‍ ബസ് ടിക്കറ്റ് കാണിക്കലും തിരിച്ചും മറിച്ചും നുണപറച്ചിലുമൊക്കെ നടത്തിയ ശേഷമാണ് നിതീഷ് പിടിയിലാവുന്നത്. നിതീഷ് പി.ആര്‍ എന്ന പേരില്‍ ഒരു ഓണ്‍ലെന്‍ സൈറ്റില്‍ എഴുതി പ്രസിദ്ധീകരിച്ച നോവല്‍ അര ലക്ഷത്തോളം ആളുകള്‍ വായിച്ചതായി കാണിക്കുന്നു.
ഫോളോവേഴ്‌സ് മാത്രം 2200 പേരുണ്ട്. 2018 ല്‍ പുറത്തിറക്കിയ നോവലിന്റെ ആറ് അധ്യായങ്ങള്‍ മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. പിന്നീട് ഇത്ര വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നോവല്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിന്റെ ബാക്കി കഥ അന്വേഷിച്ചും എഴുത്തുകാരനെ അഭിനന്ദിച്ചും നിരവധി വായനക്കാരാണ് കമന്റ് ചെയ്തിരിക്കുന്നത്. എഴുത്തുകാരനെ ഒന്നു കാണാന്‍ സാധിക്കുന്നത് ഭാഗ്യമായി കരുതുന്ന വായനക്കാരെ പോലും കമന്റ് ബോക്‌സില്‍ കാണാം. ബാക്കി എഴുതാത്തതില്‍ പരിഭവിക്കുന്നവരേയും ബാക്കി കാത്തിരിക്കുന്നവരെ 2020 വരെ കാണാം. എന്നാല്‍ നിതിഷ് ഇത്ര കാലം കഴിഞ്ഞിട്ടും ഈ നോവലിന്റെ ബാക്കി എഴുതിയിരുന്നില്ല. ഇതു കൂടാതെ മറ്റ് രണ്ട് നോവലുകള്‍ കൂടി പ്രസിദ്ധീകരിച്ചുണ്ട്. ഇവയും എഴുതി പൂര്‍ത്തികരിച്ചിട്ടില്ല.
Post Your Comments