ന്യൂഡല്‍ഹി: ബിജെപിയുടെ വിജയം തടയുകയെന്ന ലക്ഷ്യത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 25 സീറ്റുകളില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനം. കൂടുതല്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുധിര്‍ സാവന്ത് പറഞ്ഞു. സംസ്ഥാനത്തെ 12 ചെറുപാര്‍ട്ടികളുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുക. സ്ഥാനാര്‍ഥിനിര്‍ണയം അവസാനഘട്ടത്തിലാണെന്നും ഉടന്‍ പ്രഖ്യാപനമുണ്ടെന്നും സാവന്ത് പറഞ്ഞു. ഡല്‍ഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ മാത്രം മത്സരിക്കാനായിരുന്നു പാര്‍ട്ടിയുടെ ആദ്യതീരുമാനം.
Post Your Comments