തിരുവനന്തപുരം : ശബരിമല മാസ്റ്റര്‍ പ്ലാനിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 739 കോടി രൂപ വകയിരുത്തിയതിനെതിരെ വിമര്‍ശനവുമായി കേരള യുക്തിവാദ സംഘം. പ്രളയദുരന്തത്തില്‍ നിന്നും കരകയറാനെന്ന പേരില്‍ സെസ് ഏര്‍പ്പെടുത്തിയ സര്‍ക്കാരാണ് മതപ്രീണനത്തിനായി കോടികള്‍ ചിലവിടുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
നവോത്ഥാന വാചക കസര്‍ത്തുകള്‍ക്ക് പിന്നാലെ നികുതി പണം ഭക്തി വ്യവസായത്തിനായി നീക്കി വെച്ചിരിക്കുകയാണെന്നും സംഘം ആരോപിച്ചു. സംസ്ഥാനത്തിന്റെ മൊത്തം പൊതുവിദ്യാഭ്യാസത്തിനായി കേവലം 992 കോടി മാത്രം ചിലവഴിക്കുമ്പോഴാണ് ഒരു ക്ഷേത്രത്തിന് വേണ്ടി 739 കോടി രൂപ നീക്കിവെച്ചിരിക്കുന്നത്, ഇത് ഒരിക്കലും നീതികരിക്കാനാവുന്നതല്ല-യുക്തിവാദ സംഘം അഭിപ്രായപ്പെട്ടു. ഒരു മതേതര രാഷ്ട്രത്തില്‍ അനുവദനീയമല്ലാത്ത മത പ്രീണനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും യുക്തിവാദി സംഘം ആവശ്യപ്പെട്ടു.
Post Your Comments