കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. രവി പൂജാരിയെ പ്രതി ചേര്‍ത്താണ് കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റാണ് ഇക്കാര്യം അറിയിച്ചത്. ഡി.വൈ.എസ്.പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് നടന്നത്. നടി ലീനാ പോളിന്റെ നെയില്‍ ആര്‍ട്ടിസ്ട്രി സ്ഥിതിചെയ്യുന്ന ടവര്‍ ലൊക്കേഷനില്‍ പ്രതികളുടേതെന്ന് കരുതുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് വെടിവെയ്പ്പിന് ശേഷം മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതായി പോലീലിന് വിവരം ലഭിച്ചിരുന്നു. ഈ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ മുംബൈ ബന്ധമുള്ളവരാണെന്നാണ് പോലീസ് അനുമാനം.
എന്നാല്‍ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രവി പൂജാരി കൊച്ചി വെടിവെയ്പ്പിന് ശേഷവും സമാനരീതിയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് നടന്നത്. എന്നാല്‍ ഈ സംഭവത്തിന് ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ശ്രമിച്ചതായി വ്യക്തമാക്കി രവി പൂജാരിക്കെതിരേ മുംബൈ പോലീസ് കേസ് രജ്സ്റ്റര്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് നല്‍കിയത്.
Post Your Comments