ബംഗളുരു: കർണാടകയിലെ നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച നാല് എം എല്‍ എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആശ്യപ്പെട്ട് സ്പീക്കര്‍ക്ക് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ കത്ത് നൽകി.
ബി നാഗേന്ദ്ര, രമേഷ് ജര്‍ക്കിഹോളി, കെ മഹേഷ്, ഉമേഷ് ജാദവ് എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്.നിയമസഭാ കക്ഷി യോഗത്തിലും ബജറ്റ് സമ്മേളനത്തിലും എം എല്‍ എമാര്‍ പങ്കെടുത്തിരുന്നില്ല. എന്നാൽ പങ്കെടുക്കാതിരുന്നതിന് വിശദീകരണം നൽകിയിയെങ്കിലും അതിൽ തൃപ്തിയില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.
നാല് എം എല്‍ എമാര്‍ അയോഗ്യരായാല്‍ കോണ്‍ഗ്രസിന്റെ അംഗബലം 76 ആകും. കോണ്‍ഗ്രസ്സും ജെ ഡി എസും ചേര്‍ന്നാല്‍ 113 അംഗങ്ങളുടെ പിന്തുണയാകും പിന്നീടുണ്ടാകുക. സഭയിലെ ആകെ അംഗങ്ങള്‍ 220 ആകുകയും ചെയ്യും. കേവല ഭൂരിപക്ഷത്തില്‍നിന്ന് രണ്ട് സീറ്റ് കൂടുതല്‍ ഉണ്ടാകും. ഇവരെ അയോഗ്യരാക്കുന്നതോടെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഭീഷണി ഉണ്ടാകില്ല.
Post Your Comments