മാരാരിക്കുളം: പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം സ്‌കൂളില്‍ വെച്ച് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കാട്ടൂര്‍ കുന്നേല്‍ വീട്ടില്‍ ഫ്രാന്‍സിസ് (55) ആണ് അറസ്റ്റിലായത്. പീഡന വിവരം കേസായതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേസമയം പീഡനം പോലീസ് കേസായത് അറിയുന്നതിന് മുന്‍പ് തന്നെ പ്രതി മുങ്ങിയിരുന്നു. മദ്യപിക്കുന്ന സ്വഭാവക്കാരനായ ഇയാള്‍ പല സ്ഥലങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന ചേര്‍ത്തല ഡിവൈഎസ്പി എജി ലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് മദ്യഷാപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫ്രാന്‍സിസ് പിടിയിലായത്.
Post Your Comments